Friday, January 28, 2011

വിടരാതെ കൊഴിഞ്ഞ പൂക്കള്‍

  വര്‍ണ ശബളമായ പ്രഭാതം . ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം  മഴത്തുള്ളികള്‍ തെങ്ങോലത്തുമ്പില്‍  ഉഞ്ഞാലാടുന്നു . കുഞ്ഞു പൂക്കളില്‍ മഞ്ഞിന്‍ കണങ്ങള്‍ പുഞ്ചിരി തുകുന്നു . പുഴയുടെ മന്ദം മന്ദമായുള്ള  സംഗീതം മാത്രം . അന്നം തേടുന്ന കാക്കകള്‍ക്കെന്തേ ഇന്ന് ശബ്ദമില്ലേ ? നിത്യവും പാടാറുള്ള രാപ്പാടിയുടെ താലങ്ങലെന്തേ  ഇന്ന് തെറ്റി ? മീനുവിനെ ഉണര്താറുള്ള കരിയിലക്കിളികലെന്തെ ഇന്ന് നിശബ്ദരായി ? പുഴയുടെ സംഗീതത്തിനു ഒരു നിലവിളിയുടെ സ്വരമുണ്ടോ ?
                                                    ഇല്ല , ഒന്നും സംഭവിച്ചിട്ടില്ല , എങ്കിലും ഒരു മുക്ത . മീനു കണ്ണ് തിരുമ്മി എഴുന്നേറ്റു . "ഹോ" വല്ലാത്തൊരു നിശബ്ദത !  മീനു ഓല കൊണ്ട് പണിത തന്റെ മാന്‍ കുടിലിന്റെ ഉമ്മരതെക്കോടി .
                     "ഹായ് അമ്മെ.. .....! എന്റെ സുര്യകന്തി മൊട്ടിട്ടു .... കുഞ്ഞി മൊട്ടു , ഹായ് "
 മീനുവിന്റെ  സുര്യ കാന്തി മോട്ടിട്ടിരിക്കുന്നു ,സുര്യ കിരണങ്ങള്‍ മോട്ടിന്നു പുഞ്ചിരിയെകി , മഞ്ഞു കണങ്ങള്‍ മൊട്ടില്‍ പ്രശോഭിച്ചു ഈ പ്രഭാതം മീനുവിന്റെ മോട്ടുകള്‍ക്ക് ആനന്ദത്തിന്റെ വര്‍ണ മഴ സമ്മാനിച്ചു, മീനു മൊട്ടിനെ കണ്കുളിര്‍ക്കെ കണ്ടു "ഹായ് " ! എന്തൊരു ഭംഗി "

                        " മീനു നീ അവിടെ എന്തെടുക്വ   കുറെ നേരമായല്ലോ നേഎ എനീട്ടിട്ടു  , നിനക്ക് സ്കൂളില്‍ പോണ്ടേ..."? 

                                            * *  * * * * * * * * * * * * * * * * * * * * * * *

               "അമ്മെ................    ഒരു വല്യ ജെ. സി ബി .  നമ്മടെ പുരടെ അട്ത്ക്ക്  വര്വാ !     അമ്മെ  പേടിയാവ്വ്വ......."

ജെ.സി.ബി.യുടെ   നീളന്‍ കൈകളാല്‍ മീനുവിന്റെ പുര ആകാശം കണ്ടു താഴേക്ക്‌ പതിച്ചു . വിടരാന്‍ വെമ്പി നിന്ന സുര്യ കാന്തി മൊട്ടുകള്‍  വിടരാതെ കൊഴിഞ്ഞു . അവളുടെ സ്വപ്നങ്ങളെ പോലെ , ....... തന്റെ മോഹക്കൊട്ടരം കണ്മുന്നില്‍ തകര്‍ന്നടിയുന്നത് കാണാന്‍ മീനുവുന്റെ അച്ഛന്നു കേല്പുണ്ടയില്ല  . അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു . ഭര്‍ത്താവിന്റെ മരണത്താല്‍ ഭാന്തിയായ ഭാര്യ , അമ്മയും അച്ഛനും നഷ്ടപ്പെട്ട അനാഥ യായ മീനു .  മീനു അവസാനം എത്തപ്പെടുന്നത്  കട്ടികളെ തട്ടി കൊണ്ട് പോയി യചാനക്കിരുതുന്ന മാഫിയയുടെ അടുക്കല്‍                                           

                                   * *   * * * * * * * * **  * * * **  ** * * * ** * * **


വികസനത്തിന്റെ പേരില്‍ കിടിയോഴിപ്പിക്കപ്പെടുന്നവര്‍ക്ക്  സംരക്ഷണം വേണ്ടേ.....................................?

                                        * * * * * * * * * * * * * *  * * * * * * * * * * * * * *

No comments:

Post a Comment