Friday, January 28, 2011

ശാന്തിതേടി പറക്കുന്ന കുരുവികള്‍

തെറിക്കുന്ന ഗ്രനീട്  ചീളുകള്‍ . ഉയരുന്ന അട്ടഹാസങ്ങള്‍ , നിലവിളികള്‍, ചുറ്റും ഭീതികരമായ അന്തരീക്ഷം , പായുന്ന യുദ്ധ ട്രെന്ച്ചുകള്‍ , ഇവയ്ക്കിടയില്‍ നിന്നും ജീവന്റെ തുവല്‍ സ്പര്‍ശം അവളെ ഉയിര്തെഴുന്നെല്പിച്ചു . അതെ , ജീവന്റെ ആയുസ്സിന്റെ മാലാഖ അവളെ രക്ഷപ്പെടുത്തി . എന്തിന്നു ?ആര്‍ക്കായ്‌?
                                                           വീടിന്റെ സ്ഥാനം ചില കല്ചീളുകളിലോതുങ്ങി . ഉറ്റവരും ഉടയവരും മരണത്തിന്റെ കരാലരുപത്തിന്റെ നിഴലില്‍ മറഞ്ഞു . അവളും അമ്മയും തനിച്ച് .......! യുദ്ധക്കെടുതികള്‍ പേറി ജീവിക്കവേ ,അമ്മയെ തനിച്ചാക്കി  അവളും മരണമുഖങ്ങളുടെ ഇരുളുകള്‍ തേടി യാത്രയായി . യുദ്ധമില്ലാത്ത ആകാശ ഭവനത്തിലേക്ക്‌ ,ശാന്തിയുടെയും  സമാധാനത്തിന്റെയും സംഗീതം നിറഞ്ഞ ലോകത്ത് സ്വര്‍ണചിരകുകള്‍  വച്ച് പാറിക്കളിക്കാന്‍ അവള്‍ക്ക് നേരത്തെ അവസരം ലഭിച്ചു .
         വര്‍ണ ശഭലമായ പ്രഭാതം . സൂര്യ  കിരണങ്ങള്‍ മഞ്ഞിന്‍ കണങ്ങളെ നോക്കി പുഞ്ചിരി തൂകി . പ്രഭാതത്തിലെ ഇളം കാറ്റിന്നു വസന്തത്തിന്റെ പരിമിലമുണ്ടായിരുന്നു . അവളുടെ കൊച്ചു പൂന്തോട്ടത്തില്‍ വിരിഞ്ഞ ചെണ്ട് മല്ലിക്കും  ജമന്തിക്കും   അവളുടെ പൊന്നനിയന്റെ       രക്തത്തിന്റെ മണമുണ്ടായിരുന്നു . എങ്കിലും അവന്റെ നിഷ്കലങ്ങമായ മുഖത്തെ മായാത്ത പുഞ്ചിരി പോലെ അവ അവളെ നോക്കി കുണുങ്ങി ചിരിച്ചു . ഇലത്തുമ്പുകളില്‍  ഉഞ്ഞാലാടുന്ന മഞ്ഞിന്‍ കണങ്ങള്‍ വസന്തത്തിന്റെ ലക്ഷണങ്ങളാണെന്ന് അവള്‍ക്കറിയാം . തണുപ്പ് ശക്തമയിരുന്നുവെങ്കിലും അവള്‍ ഒരുപാടു നേരം പൂക്കളെ നോക്കി  കിന്നരിച്ചുലാത്തി .
                             അവള്‍ മെല്ലെ അവളുടെ പ്രിയപ്പെട്ട ആപ്പിള്‍ മരത്തിന്നടുത്തെത്തി. കുഞ്ഞിലകളില്‍ വെള്ള മുത്തുകള്‍ പോലെ മഞ്ഞിന്‍ കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു . അവ അന്യോന്യം മന്ത്രിക്കുന്നത് പോലെ അവള്‍ക്ക് തോന്നി . അവ അവളുടെ കുഞ്ഞനിയന്റെ  ദാരുണ മരണം  വിളിച്ചോ ത്തുന്നത് പോലെ അവള്‍ക്ക് തോന്നി .
                                        ഇരുണ്ട അന്തരീക്ഷം , പ്രഭാതത്തിനു പതിവ് ഭംഗിയില്ല , മഞ്ഞു ശക്ത്മന്നു, പുറത്തിറങ്ങാന്‍ നിര്‍വാഹമില്ല , ആകാശത്തിന്റെ നീലിമയെ അന്ധകാരം കീഴടക്കിയത് പോലെ അവള്‍ക്ക് തോന്നി . പൂന്തോട്ടത്തില്‍ പൂക്കളൊന്നും ഉണര്‍ന്നിട്ടില്ല ,ചെടികള്‍ക്കൊക്കെ വിഷാദം ,പൂമ്പാറ്റകള്‍ നിരാശ യോടെ തിരിച്ചു പോകുന്നു .
                                    തലസ്ഥാനത് യുദ്ധം ശക്തമാണെന്ന് അവള്‍ക്കറിയാം . എന്നാല്‍ അതിത്ര വേഗം കൊച്ചു ഗ്രാമങ്ങളെ  വലയിക്കുമെന്നു അവള്‍ക്കരിയാമായിരുന്നില്ല. ഉച്ചഭക്ഷണ സമയത്ത് ഉരുളക്കിഴങ്ങ് സൂപ്പ് മാത്രം ലഭിച്ചപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അവളുടെ മനസ്സില്‍ പ്രതിധ്വനിക്കുന്നു .
                                         " ഉരുളക്കിഴങ്ങിന് തന്നെ ഭയങ്കര വിലയാ.."
                                            യുദ്ധം മുരുകീക്കത്രേ  ഒന്നും കിട്ടന്ല്യ "
                                           അച്ഛന്റെ എഴുത്ത് പോലും ലഭിചില്യ "
                                          " എന്താ ചെയ്ക ദൈവമേ "
                                          " ക്യു , വേണ്ട  , "
                                         "  അങ്ങനെ പറഞ്ഞലെങ്ങന്യ "
                                          നിനക്കും അനിലിനും ചോക്ലൈടു  മേടിക്കാന്‍ പണം തരാം "   
                                     "   എങ്കി  താ അമ്മെ ..., ഞങ്ങള്‍ ഇപ്പൊ തന്നെ നിയാഗയിലേക്ക് പൂവ്വാ ചോക്ലൈറ്റ് തിന്നാന്‍  കൊതിയ്യാവ്വാ"
                    പിന്നെയെല്ലാം തക്രിതിയിലായിരുന്നു കമ്പിളി കുപ്പായവും ശുവും ധരിച് അവര്‍ രണ്ട പേരുംനിയാഗയിലീക്ക് പോയി . ചോക്ലൈറ്റ് യന്ത്രത്തില്‍ പണം വച്ച് അവര്‍ കുറെ നേരം കാത്തിരുന്നു ,പക്ഷെ ,,, അവര്‍ക്ക് ചോക്ലൈറ്റ് ലഭിച്ചില്ല .യന്ത്രത്തിലുള്ള ചോക്ലൈട്കളൊക്കെ മാസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞിരുന്നു .
                                                 പെട്ടന്നവരൊരു ശബ്ദം കേട്ടു . ഓടി വരുന്ന കുറെ ബൂട്ടുകളുടെ ശബ്ദങ്ങള്‍ , അട്ടഹാസങ്ങള്‍ ,നിലവിളികള്‍ .............................., അവര്‍ തിരിഞ്ഞു നോക്കി . ധാരാളം പട്ടാളക്കാര്‍ , കുറെ നിരായുധരെ ഇട്ടോടിക്കുന്നു ,
ആള്‍ക്കൂട്ടത്തിനിടയില്‍ അവര്‍ തങ്ങളുടെ അച്ഛനെ ത്ല്രിച്ചരിഞ്ഞു .  ശത്രുക്കള്‍ക്ക് നേരെ തോക്ക് ഉന്നം പിടിക്കുന്ന അച്ഛനെ അവര്‍ കൗതുകപൂര്‍വ്വം നോക്കി നിന്നു. പെട്ടെന്ന്, ഒരു ശത്രു സൈനികന്‍ അച്ഛനെ തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു വീഴ്ത്തി ,
ചോരയില്‍  കുളിച് നില്‍ക്കുന്ന അച്ചന്നടുതെക്ക് അവര്‍ പാഞ്ഞടുത്തു
                                    " അച്ഛാ..............................................ഹയ്യോ ..........................................."
  അവരിരുവരും കരുഞ്ഞു കൊണ്ടോടിയെങ്കിലും അവരുടെ കണ്മുന്നില്‍ അച്ഛന്‍ മൃത്യുവടഞ്ഞു . അച്ഛന്റെ  മ്രിതെഹത്തിന്നടുക്കള്‍  കരഞ്ഞു കൊണ്ട് വിലപിക്കവേ , വെടിയുണ്ട അനിലിന്റെ നെഞ്ചിന്‍ കൂട് തുളച്ചു പുറത്ത് കടന്നു ........................
                               : എന്തൊരു  ദാരുണമായ വിധി :
സ്വന്തം അച്ഛന്റെയും  അനിയന്റെയും മരണം കണ്മുന്നില്‍ കാണാന്‍ വിധിക്കപ്പെട്ട നിര്‍ഭഗ്യവതി, വിധിയുടെ ക്രുരമായ ചെയ്തികളെ  നോക്കിയവള്‍ മിഴിച്ചിരുന്നു .പതിവ് പോലെ ജമന്തിയും മല്ലിയും കൊട്ടയിലാക്കി വില്‍ക്കാന്‍ പൂവന്‍ അവന്‍ വരില്ല , പുഴയില്‍ മത്സരിച്ചു നീന്തി കളിയ്ക്കാന്‍ അവനാവില്ല,  .... അവളുടെ കണ്‍കളില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ഉറ്റി വീണു .
                    വിഷാദം മൂടിയ പൂന്തോട്ടത്തെ അവള്‍ നോക്കി നിന്നു .തന്റെ  അരുമയായ ആപ്പിള്‍ മരത്തെ തഴുകാന്‍ തുടങ്ങി .
     പച്ചയാര്‍ന്ന  ആപ്പിള്‍ മരത്തിന്റെ പുതുനാമ്പുകളില്‍ മഞ്ഞു തുള്ളികള്‍ ചിരിക്കുന്നു അവള്‍ തന്റെ പ്രിയ മരത്തെ നോക്കി നിശ്ചലയായിരുന്നു .
                               പെട്ടന്ന്, ഹുങ്കാര ശബ്ദത്തോടെ യുധട്രച്ചു ചീറിപ്പഞ്ഞു, അവളെ ലക്ഷ്യമാക്കിയൊരു വെടിയുണ്ടയും ,
അവള്‍ ഒരു കൊച്ചു തേങ്ങലോടെ നിലവിളിച്ചു , ഒന്ന് പിടഞ്ഞു പിന്നെ നിശ്ചലം ....
പക്ഷെ ......,
ശാന്തയായി  ഉറങ്ങാന്‍ പാറയുടെ  ഹൃദയമുള്ള  ആ  കഠിന ഹൃദയര്‍ അവളെ അനുവദിച്ചില്ല , ട്രഞ്ചില്‍ നിന്നും  നായ്ക്കളെ  അവര്‍ തുക്കിയ്റിഞ്ഞു. അവളെ ആ നായകള്‍ കടിച്ചു കീറി , ............................!

                          "ആ  .....................ആ   .......................ആ ........................."
ഉറക്കത്തില്‍  നിന്നും  ഞാന്‍ ഞെട്ടിയുണര്‍ന്നു .
                               ഹോ.  എന്തൊരു സ്വപ്നം "

                                


No comments:

Post a Comment